മൂന്നാമത്തെ ദിവസവും കുതിപ്പ് തുടരുന്നു; സ്വര്‍ണം പവന് 200 രൂപ വര്‍ധിച്ച് 31,480 രൂപ

കൊച്ചി: റെക്കോര്‍ഡ് ഭേദിച്ച് തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും സ്വര്‍ണവില കുതിക്കുന്നു. സ്വര്‍ണം പവന് ഇന്ന് 200 രൂപ വര്‍ധിച്ച് 31,480 രൂപയായി. ഗ്രാമിന് 3935 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഫെബ്രുവരി ആറിന് രേഖപ്പെടുത്തിയ 29,920 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. പിന്നീട് ചൈനയിലെ കൊറോണ വൈറസ് ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ആശങ്കയാണ് സ്വര്‍ണ വില ഉയരാന്‍ കാരണമായത്. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിയുന്നതും സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചു.

അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 1.39 ശതമാനം ഉയര്‍ന്ന് 1641.70 ഡോളറായി.

Top