പിഎംഎസ് നിക്ഷേപകരില്‍ നിന്ന് മുന്‍കൂര്‍ ഫീസ് ഇടാക്കരുത്; നിര്‍ദേശം നല്‍കി സെബി

പിഎംഎസ് നിക്ഷേപകരില്‍നിന്ന് ഫീസ് മുന്‍കൂറായി ഇടാക്കരുതെന്ന് സെക്യൂരിറ്റി ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കി. ഫെബ്രുവരി 13ന് ഇറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പിഎംഎസ് നിക്ഷേപകര്‍ക്ക് ഡയറക്ട് ഓപ്ഷന്‍കൂടി സെബി കൊണ്ടുവന്നിട്ടുണ്ട്. വിതരണക്കാര്‍ വഴിയല്ലാതെ നിക്ഷേപിക്കാനുള്ള അവസരമാണ് ഇതിലൂടെ നിക്ഷേപകന് ലഭിക്കുക. വിതരണക്കാര്‍ക്ക് നല്‍കുന്ന കമ്മീഷന്‍ ഒഴിവാക്കാനാണിത്.

അതേസമയം, പിഎംഎസ് സേവനം നല്‍കുന്നവര്‍ക്ക് നിക്ഷേപ തുകയ്ക്ക് ആനുപാതികമായി വാര്‍ഷിക ഫീസ് ഈടാക്കാം. പുതിയ നിര്‍ദേശങ്ങള്‍ മെയ് ഒന്നുമുതല്‍ പ്രാബല്യത്തിലാകും. അടുത്തിടെ പിഎംഎസ് വഴി നിക്ഷേപം നടത്താനുള്ള കുറഞ്ഞ തുക 25 ലക്ഷത്തില്‍നിന്ന് 50 ലക്ഷമായി ഉയര്‍ത്തിയിരുന്നു.

Top