ഇരട്ടി ഡാറ്റയും കൂടുതല്‍ സംസാരസമയവും; വിവിധ പ്ലാനുകളുമായി ജിയോ രംഗത്ത്

തിരഞ്ഞെടുത്ത പ്ലാനുകളില്‍ ഇരട്ടി ഡാറ്റയും മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് കൂടുതല്‍ സംസാരസമയവും അനുവദിച്ച് ജിയോ. വീട്ടിലുരുന്ന് ജോലി ചെയ്യാന്‍ കൂടുതല്‍ പേര്‍ തയ്യാറാകുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ഡാറ്റ നല്‍കാന്‍ ജിയോ തീരുമാനിച്ചത്. 11, 21, 51, 101 രൂപയുടെ 4ജി ഡാറ്റ പ്ലാനുകളിലാണ് ഇരട്ടി ഡാറ്റ അനുവദിച്ചിട്ടുള്ളത്. ഈ പ്ലാനുകളില്‍ യഥാക്രമം 800 എംബി, 2ജി.ബി, 6 ജി.ബി, 12 ജി.ബി എന്നിങ്ങനെയാണ് ഡാറ്റ ലഭിക്കുക.

മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് വിളിക്കുന്നതിന് 75, 200, 500, 1000 മിനുട്ടുകളാണ് യഥാക്രമം ലഭിക്കുക. അതായത് ഉപയോക്താക്കള്‍ 11 രൂപയുടെ ഡാറ്റാ വൗച്ചര്‍ പ്ലാന്‍ തെരെഞ്ഞെടുത്താല്‍ അതില്‍ 800 എംബി 4ജി ഡാറ്റയും 75 മിനുട്ട് മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക്‌ സംസാര സമയവും ലഭിക്കുന്നു. നിലവിലുള്ള പ്ലാനിന്റെ കാലാവധിയാകും ഇതില്‍ നല്‍കുക.

21 രൂപ ചാര്‍ജ് ചെയ്താല്‍ നേരത്തെ ഒരു ജി.ബി ഡാറ്റയായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ഇത്
2 ജി.ബി ഡാറ്റയായി ഉയര്‍ത്തി. 200 മിനുട്ട് മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് സംസാര സമയവും ലഭിക്കും. 51 രൂപയുടെ പ്ലാന്‍ പ്രകാരം നേരത്തെ ലഭിച്ചിരുന്ന 3 ജി.ബിക്കുപകരം 6 ജി.ബി ഡാറ്റ ലഭിക്കും. 500 മിനുട്ടാനാണ് സംസാര സമയം. 101 രൂപ ചാര്‍ജ് ചെയ്താല്‍ നേരത്തെയുള്ള 6 ജി.ബിക്കുപകരം 12 ജി.ബി ഡാറ്റ ലഭിക്കും. 1000 മിനുട്ട് സംസാരസമയവും ഉണ്ടാകും.

Top