ഇപിഎഫിന്റെ പലിശ കുറച്ചു; കുറച്ചത് 8.50 ശതമാനം

ഞ്ചുവര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഇപിഎഫിന്റെ പലിശ 8.50 ശതമാനമായി കുറഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 8.65 ശതമാനമായിരുന്നു പലിശ. മറ്റ് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകളും കുറഞ്ഞതിനാലാണ് ഇപിഎഫിന്റെയും പലിശ കുറയ്ക്കുന്നതെന്നാണ് വിശദീകരണം.

2015-16 വര്‍ഷത്തില്‍ 8.8ശതമാനവും 2016-17 വര്‍ഷത്തില്‍ 8.65ശതമാനവും 2017-18 വര്‍ഷത്തില്‍ 8.55ശതമാനവുമായിരുന്നു പലിശ നല്‍കിയത്. ആറുകോടിയിലേറെ അംഗങ്ങളാണ് ഇപിഎഫിലുള്ളത്.

Top