സ്വര്‍ണ വിലയും താഴോട്ട്; 1200 രൂപ കുറഞ്ഞ് പവന് 30,600 രൂപയായി

കൊച്ചി: ഇന്ന് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഓഹരി വിപണിക്കും രൂപയുടെ മൂല്യത്തിനുമൊപ്പവുമാണ് സ്വര്‍ണവിലയും ഇന്ന് കൂപ്പുകുത്തിയത്.

ആഭ്യന്തര വിപണിയില്‍ പവന് 1200 രൂപയാണ് ഇന്ന് രാവിലെ കുറഞ്ഞത്. ഇതോടെ പവന്റെ വില 30,600 രൂപയായി. ഗ്രാമിന്റെ വില 150 രൂപ കുറഞ്ഞ് 3825 രൂപയാലാണ് വ്യാപാരം പുരോഗമിക്കുന്നത്. നാലുദിവസം കൊണ്ട് 1720 രൂപയാണ് പവന്റെ വിലയില്‍ കുറവുണ്ടായത്. മാര്‍ച്ച് ഒമ്പതിന് എക്കാലത്തെയും റെക്കോഡ് നിലവാരമായ 32,320 രൂപയെത്തിയിരുന്നു.

Top