ഉച്ചയോടെ ഓഹരി വിപണിയില്‍ കുതിപ്പ്; സെന്‍സെക്‌സ് 1800 പോയന്റ് ഉയര്‍ന്നു

sensex

രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ഒഹരിവിപണിയില്‍ കുതിച്ച് ചാട്ടം.
രാവിലെ സെന്‍സെക്‌സ് 522 പോയന്റ് ഉയര്‍ന്ന് 27196ലും നിഫ്റ്റി 151 പോയന്റ് നേട്ടത്തില്‍ 7952ലുമാണ് വ്യാപാരം പുരോഗമിച്ചതെങ്കില്‍ ഉച്ചയോടെ സെന്‍സെക്‌സ് പോയിന്റ് കുതിച്ചുയര്‍ന്നു.സെന്‍സെക്സ് 1800 പോയന്റിലേറെയാണ് കുതിച്ചത്.നിഫ്റ്റിയാകട്ടെ 8,300 നിലവാരത്തിലുമെത്തി.

എല്ലാവിഭാഗം സൂചികകളും മികച്ച നേട്ടത്തിലാണ്. റിലയന്‍സാണ് ഏറ്റവും നേട്ടമുണ്ടാക്കിയത് 15 ശതമാനം.

ബിഎസ്ഇ സ്മോള്‍ ക്യാപ്, മിഡ് ക്യാപ് സൂചികകള്‍ യഥാക്രമം 2.04ശതമാനവും 2.58 ശതമാനവും നേട്ടത്തിലാണ്.കൊട്ടക് മഹീന്ദ്ര ബാങ്ക് 12 ശതമാനവും മാരുതി സുസുകി 9.26 ശതമാനവും ഗ്രാസിം 9.17 ശതമാനവും നേട്ടത്തിലാണ്.

ബാങ്ക് നിഫ്റ്റി 9 ശതമാനം ഉയര്‍ന്നു. ഐടി സൂചിക 5 ശതമാനവും ഓട്ടോ 4.62 ശതമാനവും ഉയര്‍ന്നു.

Top