കുതിച്ച് ഉയര്‍ന്ന് ഓഹരി വിപണി; സെന്‍സെക്‌സ് 1079 പോയന്റ് ഉയര്‍ന്ന് വന്‍ നേട്ടത്തോടെ തുടക്കം

മുംബൈ: തുടര്‍ച്ചയായി നാലാം ദിവസവും ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 1079 പോയന്റ് ഉയര്‍ന്ന് 31,000ലും നിഫ്റ്റി 366 പോയന്റ് ഉയര്‍ന്ന് 9000ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പ്രഖ്യാപനംകാത്താണ് വിപണി പ്രതീക്ഷയോടെ ഉണര്‍ന്നത്.

ബിഎസ്ഇയിലെ 505 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 62 ഓഹരികള്‍ നഷ്ടത്തിലുമാണ്. 34 ഓഹരികള്‍ക്ക് മാറ്റമില്ല.

നിഫ്റ്റി ബാങ്ക് സൂചികയാണ് മികച്ച നേട്ടത്തില്‍. സൂചിക 7.34ശതമാനം ഉയര്‍ന്നു. മിഡ്ക്യാപ് സൂചിക 3.51ശതമാനവും സ്മോള്‍ ക്യാപ് 3.06 ശതമാനവും നേട്ടത്തിലാണ്.

ഇന്‍ഡസിന്റ് ബാങ്ക് ഓഹരി 15 ശതമാനത്തോളം ഉയര്‍ന്നു.ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, തുടങ്ങിയ ഓഹകളാണ് നേട്ടത്തില്‍. ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ,ഭാരതി എയര്‍ടെല്‍, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top