സെന്‍സെക്സ് 1,011 പോയന്റ് താഴ്ന്ന് ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 1,011.29 പോയന്റ് താഴ്ന്ന് 30636.71ലും നിഫ്റ്റി 280.40 പോയന്റ് നഷ്ടത്തില്‍ 8981.45ലുമാണ് ക്ലോസ് ചെയ്തത്.

ചരിത്രത്തിലാദ്യമായി ക്രൂഡ് ഫ്യൂച്ചേഴ്സ് വില നെഗറ്റീവ് നിലവാരത്തിലേയ്ക്ക് താഴ്ന്നത് വിപണിക്ക് തിരിച്ചടിയായത്. രാജ്യത്തെ സൂചികകള്‍ മൂന്നുശതമാനത്തിലേറെ നഷ്ടമുണ്ടാക്കിയത്.

ബിഎസ്ഇയിലെ 723 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1647 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 152 ഓഹരികള്‍ക്ക് മാറ്റമില്ല.

ഐസിഐസിഐ ബാങ്ക്,ബജാജ് ഫിനാന്‍സ്, ഹിന്‍ഡാല്‍കോ, സീ എന്റര്‍ടെയന്‍മന്റെ് ,ഇന്‍ഡസിന്റ് ബാങ്ക്, തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്.

ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 2.5ശതമാനവും 3ശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഡോ.റെഡ്ഡീസ് ലാബ്, ഭാരതി ഇന്‍ഫ്രടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. ഫാര്‍മ ഒഴികെയുള്ള സെക്ടറുകള്‍ നഷ്ടത്തിലായിരുന്നു.

ലോഹം, ഐടി, വാഹനം, ബാങ്ക്, ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ ഓഹരികളെല്ലാം നഷ്ടം നേരിട്ടു.

Top