സെന്‍സെക്സ് 321 പോയന്റ് താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഇന്നും ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 321 പോയന്റ് താഴ്ന്ന് 27,925ലും നിഫ്റ്റി 97 പോയന്റ് നഷ്ടത്തില്‍ 8,156ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 690 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 536 ഓഹരികള്‍ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ നഷ്ടത്തിലാണ്. ഓയില്‍ ആന്റ് ഗ്യാസ്,വാഹനം, ലോഹം, ബാങ്ക് നിഫ്റ്റി, ഐടി, തുടങ്ങിയ സൂചികകളിലും നേട്ടമില്ല.

എച്ച്സിഎല്‍ ടെക്, ഒഎന്‍ജിസി, ഗെയില്‍, ഐടിസി, പവര്‍ഗ്രിഡ് കോര്‍പ്,ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ,ടിസിഎസ്,വേദാന്ത, എംആന്റ്എം,സിപ്ല, ടെക് മഹീന്ദ്ര, തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിലുള്ളത്.

ടൈറ്റന്‍ കമ്പനി, ഹീറോ മോട്ടോര്‍കോര്‍പ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്റസിന്റ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്,ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്സി ഐസിഐസിഐ ബാങ്ക്, തുടങ്ങിയവ നഷ്ടത്തിലുമാണ്.

ഏഷ്യന്‍ സൂചികകളായ നിക്കിയും ഹാങ്സെങും കോസ്പിയും ഷാങ്ഹായും നഷ്ടത്തിലാണ്.

Top