രാജ്യത്ത് നാണ്യപ്പെരുപ്പം കുറഞ്ഞു; സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയും താഴോട്ട്

രാജ്യത്ത് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം കുറഞ്ഞു. പച്ചക്കറി, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില കുറഞ്ഞതാണ് കാരണം.

ഫെബ്രുവരിയില്‍ 2.26 ശതമാനമാണ് നാണ്യപ്പെരുപ്പം. ജനുവരിയില്‍ നാണ്യപ്പെരുപ്പം 3.1 ശതമാനമായിരുന്നു. ഭക്ഷ്യോല്‍പ്പന്ന വില സൂചിക ജനുവരിയില്‍ 11.51 ശതമാനമായിരുന്നു. ഇതാണ് ഇപ്പോള്‍ 7.79 ശതമാനമായി കുറഞ്ഞത്.

സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ വിലയും ഗണ്യമായി കുറഞ്ഞു. ധനനയം രൂപീകരിക്കുന്നതില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രധാനമായും പരിഗണിക്കുന്നത് റീട്ടെയ്ല്‍ പണപ്പെരുപ്പമാണ്. പിടിച്ചുനിര്‍ത്താന്‍ ലക്ഷ്യമിട്ടിരുന്നവ പരിധിക്കും മുകളിലായതിനാല്‍ പലിശനിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്നത് ശ്രമകരമാകുമെന്നാണ് റിപ്പോര്‍ട്ട്.

Top