സ്വര്‍ണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാട്; അന്വേഷണം വീണ്ടും ഊര്‍ജിതമാക്കി ഇഡി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടില്‍ വീണ്ടും അന്വേഷണം ഊര്‍ജിതമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. എന്‍ഐഎ കേസില്‍ റിമാന്‍ഡിലുള്ള മൂന്ന് പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യും. ജലാല്‍, മുഹമ്മദ് ഷാഫി, റബിന്‍സ് എന്നിവരെയാണ് ചോദ്യം ചെയ്യുക. പൂജപ്പുര ജയിലില്‍ മൂന്ന് ദിവസം പ്രതികളെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.

Top