കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ആദ്യഘട്ട വാദം പൂര്‍ത്തിയായി

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ആദ്യഘട്ട വാദം പൂര്‍ത്തിയായി. മയക്കുമരുന്ന് കേസില്‍ ബിനീഷിനെ എന്‍സിബി പ്രതി ചേര്‍ക്കാത്ത സാഹചര്യത്തില്‍ ഇഡി ബിനീഷിനെതിരെ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ വാദിച്ചു.

തിരുവനന്തപുരത്തെ ബിനീഷിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെ മുഹമ്മദ് അനൂപിന്റെ കാര്‍ഡ് കണ്ടെത്തിയ സംഭവം ഇഡിയുടെ നാടകമായിരുന്നെന്നും ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ അടുത്ത തിങ്കളാഴ്ചയും വാദം തുടരും.

 

Top