കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രാഥമിക കുറ്റപത്രമാണ് ബംഗളൂരു സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.

ഒക്ടോബര്‍ 29 ന് അറസ്റ്റിലായ ബിനീഷിനെതിരെ 60 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് തടയാന്‍ കൂടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് നടപടി. നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് റിമാന്‍ഡില്‍ കഴിയുന്നത്. കേസില്‍ ജാമ്യാപേക്ഷ തള്ളിയ സെഷന്‍സ് കോടതി നടപടിക്കെതിരെ ബിനീഷ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

Top