കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ 25ന് പരിഗണിക്കും

ബംഗളൂരു: ബംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി കര്‍ണാടക ഹൈക്കോടതി. ബിനീഷിന്റെ അഭിഭാഷകന് അസുഖമായതിനെ തുടര്‍ന്ന് പത്ത് ദിവസം കൂടി സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇനി ജൂണ്‍ 25നാണ് കേസ് പരിഗണിക്കുക.

ജാമ്യാപേക്ഷ പരിഗണിക്കവേ ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടതിയിലധികം രൂപയുടെ ഉറവിടം സംബന്ധിച്ച് കോടതി വ്യക്തത തേടിയിരുന്നു. ഇതില്‍ ബിനീഷിന്റെ അഭിഭാഷകന്‍ നല്‍കിയ വിശദീകരണത്തില്‍ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കാനുള്ളത്. അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാനായി കേരളത്തിലേക്ക് പോകാന്‍ ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്നാണ് ബിനീഷ് കോടതിയില്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.

 

Top