കുഴൽപ്പണത്തട്ടിപ്പ്: 3 പ്രതികൾ കസ്റ്റഡിയിൽ

MONEY

തൃശൂർ: ദേശീയപാർട്ടിയുടെ 3.5 കോടിരൂപയുടെ തിരഞ്ഞെടുപ്പ് ഫണ്ടുമായി പോയ കാർ തട്ടിയെടുത്ത് നേതാക്കളുടെ അറിവോടെ പണം കവർന്ന സംഭവം അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു. ക്വട്ടേഷൻ സംഘത്തിലുള്ള 3 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.  ക്വട്ടേഷൻ സംഘം ഉപയോഗിച്ച കാറുകളിലൊന്നു പിടിച്ചെടുത്തിട്ടുമുണ്ട്. ഇത് കോടതിയിൽ ഹാജരാക്കി.

തൃശൂർ, കണ്ണൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ളവർ അടക്കമുള്ള 10 പ്രതികളെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ കണ്ണൂരിലെയും തൃശൂർ കോടാലിയിലെയും വീടുകളിൽ പൊലീസ് പരിശോധന നടത്തി.

Top