Money is not my priority: Anupama Parameshwaran

കൊച്ചി: സിനിമയില്‍ പണത്തിനല്ല, അഭിനയത്തിനും നല്ല റോളുകള്‍ക്കുമാണ് താന്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് നടി അനുപമ പരമേശ്വരന്‍. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനുപമ ഇക്കാര്യം വ്യക്തമാക്കിയത്.

അഭിനയത്തിന്റെ കാര്യത്തില്‍ ചെറിയ റോളെന്നോ വലിയ റോളെന്നോ നോക്കാറില്ല. വ്യത്യസ്തമായ റോളുകള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. സ്ത്രീ കേന്ദ്രീകൃതമായ ചിത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണ്. പക്ഷേ തുടക്കത്തില്‍ അത് സാധിക്കില്ലെന്നറിയാം. കാരണം താന്‍ ചെറുപ്പമാണ്, അനുഭവ സമ്പത്തും കുറവാണ്. അഭിനയത്തിന് തന്റെ ജീവിതത്തില്‍ പ്രത്യേക സ്ഥാനമുണ്ടെന്നും അനുപമ വിശദീകരിച്ചു

പ്രേമത്തിന്റെ തെലുങ്ക് റീമേക്കായ മജ്‌നുവിന്റെ റിലീസ് തിരക്കിലാണ് അനുപമയിപ്പോള്‍. ചിത്രത്തില്‍ മലയാളത്തില്‍ അവതരിപ്പിച്ച അതേ റോളില്‍ തന്നെയാണ് അനുപമ പ്രത്യക്ഷപ്പെടുന്നത്.

മലയാളത്തില്‍ താന്‍ മേരിയാണെങ്കില്‍ തമിഴില്‍ സുമയാണ്. മേരിയെ അപേക്ഷിച്ച് വളരെയധികം വ്യത്യാസങ്ങളുണ്ട് സുമയ്ക്ക്. തെലുങ്ക് റീമേക്കിനായി എന്നെ സമീപിച്ചപ്പോള്‍ നോ പറയാന്‍ സാധിക്കാച്ചില്ല. ഭാഷയായിരുന്നു എറ്റവും വലിയ പ്രശ്‌നം, പിന്നീട് ആ കഥാപാത്രത്തിലേക്ക് താന്‍ മാറുകയായിരുന്നുവെന്നും അനുപമ പറഞ്ഞു.

മൂന്നു കാലഘട്ടത്തെയാണ് ഈ ചിത്രത്തില്‍ നാഗചൈതന്യ അവതരിപ്പിക്കുന്നത്. നാഗ് ആ റോള്‍ എങ്ങിനെ അവതരിപ്പിക്കുന്ന എന്ന കാര്യത്തില്‍ തനിക്ക് ആകാംക്ഷയുണ്ടായിരുന്നു. പക്ഷേ വളരെ മനോഹരമായിട്ടാണ് നാഗ് അഭിനയിച്ചത്. നാഗിനൊത്തുള്ള അഭിനയം നല്ലൊരു അനുഭവമായിരുന്നു. ഡൌണ്‍ ടു എര്‍ത്ത് ആയിട്ടുള്ള അഭിനേതാവാണ് നാഗചൈതന്യ. ഒരു പുതുമുഖമെന്ന നിലയില്‍ അദ്ദേഹം തന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. വളരെ സൌഹാര്‍ദ്ദപരമായിട്ടാണ് തന്നോട് ഇടപെട്ടതെന്നും അനുപമ വ്യക്തമാക്കി.

Top