money inflation in economy

ന്യൂഡല്‍ഹി: ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം രാജ്യത്ത് 21 മാസത്തെ ഉയരത്തിലെത്തി. ഉപഭോക്തൃ വിലസൂചിക മെയ് മാസത്തില്‍ 5.76 ശതമാനമായി ഉയര്‍ന്നു. ഏപ്രിലില്‍ ഇത് 5.47 ശതമാനമായിരുന്നു.

പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ ആഗസ്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്.

ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയാണ് റിസര്‍വ് ബാങ്ക് പലിശ നിരക്ക് നിശ്ചയിക്കുന്നത്. ചില്ലറവില അടിസ്ഥാനമാക്കിയ ഉപഭോക്തൃ വില സൂചിക നിര്‍ണയത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ്.

മെയ് മാസം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 7.55 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഏപ്രിലില്‍ ഇത് 6.40 ശതമാനമായിരുന്നു.

റിസര്‍വ് ബാങ്കിന്റെ കണക്കുകൂട്ടലിനെക്കാള്‍ അഞ്ച് ശതമാനം കൂടുതലാണ് ഏപ്രില്‍, മെയ് മാസങ്ങളില്‍ ചില്ലറവില അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം.

ധാന്യങ്ങളുടെ വില 31.57 ശതമാനവും പഞ്ചസാരയുള്‍പ്പെടെയുള്ളവയ്ക്ക് 13.69 ശതമാനവും വില വര്‍ദ്ധിച്ചു. തുണി, പാദരക്ഷ എന്നിവയ്ക്ക് 5.37 ശതമാനവും ഇന്ധന വിലയില്‍ 2.94 ശതമാനവും വര്‍ദ്ധന മെയ് മാസം ഉണ്ടായിട്ടുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷം ജനവരി, ഫിബ്രവരി മാസങ്ങളില്‍ പണപ്പെരുപ്പം ഭേദപ്പെട്ട നിലയിലായിരുന്നു. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്നു നില്‍ക്കുന്ന സമയമായിരുന്നു ജനവരി.

എണ്ണ വില 12 വര്‍ഷത്തെ താഴ്ചയിലെത്തുകയും ബാരലിന് 27 ഡോളറില്‍ താഴെയെത്തി യിരുന്നു. ജൂണ്‍ ആയപ്പോഴേക്കും ബാരലിന് 50 ഡോളറിലെത്തി എണ്ണ വില.

Top