മണി ഹീസ്റ്റ് നാലാം സീസണ്‍ സീരിസ് പുറത്തിറങ്ങി; റിലീസ് ഉടന്‍ നെറ്റ്ഫ്‌ളിക്‌സില്‍

ണി ഹീസ്റ്റ് നാലാം സീസണ്‍ സീരിസ് പുറത്തിറങ്ങി . നെറ്റ്ഫ്‌ളിക്‌സില്‍ ആണ് റിലീസ് ചെയ്യുക. ആദ്യ മൂന്ന് സീസണിനും വലിയ ആരാധകരായിരുന്നു ഉണ്ടായിരുന്നത്.

അലക്‌സ് പിന ആണ് ഈ സീരിസ് ഒരുക്കുന്നത്. ല കാസ ദെ പാപ്പെല്‍ എന്നാണ് ഈ സീരിസിന്റെ യഥാര്‍ത്ഥ പേര്. ആദ്യ സീസണ്‍ അവതരിപ്പിച്ചത് 2017 മേയ് 2 ന് ആയിരുന്നു.

ഉര്‍സുല കോര്‍ബേറോ, അല്‍വരോ മോര്‍ട്ടെ, പാക്കോ ടൗസ്, ആല്‍ബ ഫ്‌ളോറെസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. 2017 ഡിസംബര്‍ 25 ന് നെറ്റ്ഫ്‌ളിക്‌സ് അതിന്റെ അന്തര്‍ദേശീയ കാറ്റലോഗില്‍ ഈ പരമ്പര ഉള്‍പ്പെടുത്തിയിരുന്നു. 34 മില്യണ്‍ ആളുകളാണ് ഇതുവരെ നെറ്റ്ഫ്‌ളിക്‌സില്‍ മണി ഹീസ്റ്റ് കണ്ടത്.

Top