ല കാസ ഡേ പപ്പേല്‍ വെബ്‌സീരീസ് താരത്തിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു

ണി ഹൈസ്‌റ് അല്ലെങ്കില്‍ ല കാസ ഡേ പപ്പേല്‍ എന്ന സ്പാനിഷ് വെബ് സീരീസ് താരം ഇറ്റ്‌സിയര്‍ ഇറ്റിയൂനോക്ക് കൊവിഡ് സ്ഥിരീകരിച്ചതായി വിവരങ്ങള്‍. ആദ്യ സീസണുകളില്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തിലും പിന്നീട് പ്രൊഫസര്‍ക്കൊപ്പം ചേരുകയും ചെയ്ത, റഖ്വേല്‍ എന്ന പേരിലുള്ള കഥാപാത്രത്തെയാണ്ഇറ്റ്‌സിയര്‍ ഇറ്റിയൂനോ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാഴ്ചയോളമായി താരം ചികത്സയിലാണ്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു താരം തന്നെ ഇക്കാര്യം വ്യക്തമാക്കിയത്.

45കാരിയാണ് ഇറ്റ്‌സിയര്‍. ആരും ഇതിനെ നിസാരമായി കാണരുതെന്നും, അത്ര നിസാരനല്ല കൊവിഡെന്നും താരം പറഞ്ഞു. നിരവധി പേര്‍ മരിച്ചു. ശാരീരികമായി മോശാവസ്ഥയിലുള്ളവരെ മരണം കൊണ്ടുപോകും. എല്ലാവരും സൂക്ഷിക്കണം. ഞാന്‍ സുഖം പ്രാപിച്ചുവരികയാണെന്നും താരരം വ്യക്തമാക്കിയിരുന്നു. താരം മുഖ്യ കഥാപാത്രങ്ങളിലൊന്നായി എത്തുന്ന നാലാം സീസണ്‍ മണി ഹൈസ്റ്റ് അടുത്തിടെയാണ് നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ‘റഖ്വേലിന്’ കൊവിഡ് ബാധിച്ച വാര്‍ത്തയെത്തിയത്.

Top