പൊതു ഖജനാവില്‍ നിന്ന് പണം തട്ടി; യുഎഇ ഫ്രീസോണ്‍ മുന്‍ സിഇഒക്ക് 10 വര്‍ഷം തടവ്

റാസല്‍ഖൈമ: പൊതു ഖജനാവില്‍ നിന്ന് വെട്ടിപ്പ് നടത്തിയതിന്റെ പേരില്‍ യുഎഇ ഫ്രീസോണ്‍ മുന്‍ സിഇഒക്ക് 10 വര്‍ഷം തടവ്. റാസല്‍ഖൈമ ഫ്രീ ട്രേഡ് സോണ്‍ അതോറിറ്റി മുന്‍ സിഇഒ ഉസാമ അല്‍ ഒമരിയാണ് ശിക്ഷിക്കപ്പെട്ടത്.

പൊതുഖജനാവില്‍ നിന്ന് 21.3 ലക്ഷം ദിര്‍ഹം അപഹരിച്ച കേസിലാണ് കോടതിയുടെ വിധി. കേസില്‍ ഉള്‍പ്പെട്ട മറ്റൊരു ഉദ്യോഗസ്ഥന് മൂന്ന് വര്‍ഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.

ഉസാമ അല്‍ ഒമരി മുന്‍കൈയെടുത്ത് സ്ഥാപിച്ച വ്യാജ കമ്പനിക്ക് വര്‍ഷങ്ങളോളം പൊതുഖജനാവില്‍ നിന്ന് വെറുതെ പണം നല്‍കിയെന്നതാണ് കേസ്. മറ്റൊരു ഉദ്യോഗസ്ഥനായ അബ്ദുല്‍റഹീം മിര്‍സഖിനാണ് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്. ഇരുവരും ചേര്‍ന്ന് തട്ടിയെടുത്ത 21.28 ലക്ഷം ദിര്‍ഹം തിരിച്ചടയ്ക്കണമെന്നും അത്രയും തുക പിഴയടയ്ക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.

Top