പിഎം കെയേഴ്‌സ് ഫണ്ടിലെ പണം എന്‍ഡിആര്‍എഫിലേക്ക് മാറ്റില്ല; സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധത്തിനായി പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ടിലൂടെ ശേഖരിച്ച പണം എന്‍ഡിആര്‍എഫിലേക്ക് മാറ്റാനാകില്ലെന്ന് സുപ്രീം കോടതി. ഈ ആവശ്യം ഉന്നയിച്ചുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

ഈ പണം തികച്ചും വ്യത്യസ്തമാണെന്നും അത് ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ പണമാണെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ ദുരിതാശ്വാസ നിധിയിലേക്ക് ഈ പണം കൈമാറുന്നതാണ് ഉചിതമെന്ന് സര്‍ക്കാരിന് തോന്നുന്നുവെങ്കില്‍ അത് നടപ്പിലാക്കാമെന്നും കോടതി വ്യക്തമാക്കി.

പിഎം കെയേഴ്‌സ് ഫണ്ടിനെതിരെ ഒരു എന്‍ജിഒ ആണ് ഹര്‍ജി നല്‍കിയത്. പിഎം കെയേഴ്‌സ് ഫണ്ടിലെ നിലവിലുളളതും ഭാവിയിലുളളതുമായ ഫണ്ട് ശേഖരണവും സംഭാവനകളും ഗ്രാന്റുകളും എന്‍ഡിആര്‍എഫിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

Top