സ്വര്‍ണവില ഇന്ന് പവന് 34,520 രൂപ നിലവാരത്തിലേയ്ക്ക് താഴ്ന്നു

സ്വര്‍ണവില ഇന്ന് പവന് 34,520 രൂപയിലും ഗ്രാമിന് 4315 രൂപയാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസത്തെ 34,680 രൂപയില്‍ നിന്ന് 160 രൂപയാണ് പവന്റെ വിലയില്‍ കുറവുണ്ടായത്. മെയ് 18ന് പവന്റെ വില റെക്കോഡ് നിലവാരമായ 35,040 രൂപയിലെത്തിയിരുന്നു. അടുത്തദിവസംതന്നെ 520രൂപയാണ് കുറഞ്ഞത്.

മൂന്നുദിവസമായി തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരുന്ന ആഗോള വിപണിയിലെ വിലയില്‍ വ്യാഴാഴ്ച ഇടിവുണ്ടായി. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,745.32 ഡോളറിലെത്തി.

നിക്ഷേപകര്‍ വ്യാപകമായി വിറ്റ് ലാഭമെടുത്തതുകൊണ്ടാണ് വിലയില്‍ താല്ക്കാലികമായി കുറവുണ്ടായത്. അതേസമയം, കേരളത്തില്‍ ലോക്ക്ഡൗണിന് ഇളവ് നല്‍കിയതോടെ ജൂവലറികള്‍ ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു.

Top