കുഴല്‍പ്പണക്കേസ് ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും; സുരേന്ദ്രന്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ ബന്ധിപ്പിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. പൊലീസ് അധികാരപരിധിക്ക് പുറത്തേക്ക് അന്വേഷണം നീട്ടുന്നത് ഇതിന് വേണ്ടിയാണ്.

ഒളിക്കാന്‍ ഒന്നുമില്ലെന്നും, ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

കുഴല്‍പ്പണക്കേസില്‍ കഴിഞ്ഞ ദിവസം ബിജെപി സംഘടനാ സെക്രട്ടറി എം.ഗണേഷിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടല്ലെന്നാണ് ഗണേഷ് മൊഴി നല്‍കിയത്.

 

Top