വഡോദര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനം ബാങ്കുകളെ കളിപ്പിച്ച് കോടികള്‍ കൈക്കലാക്കി

money

ന്യൂഡല്‍ഹി: വഡോദര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന സ്ഥാപനം ബാങ്കുകളെ കളിപ്പിച്ച് കോടികള്‍ കൈക്കലാക്കി. 11 ബാങ്കുകള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യത്തില്‍ നിന്നായി കമ്പനിയുടെ ഡയറക്ടര്‍ എസ്.എന്‍. ഭട്ട്‌നാഗറും രണ്ട് മക്കളും ചേര്‍ന്നാണ് 2654 കോടിയോളം രൂപ വായ്പയായി നേടിയത്.

ബാങ്കുകള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയത സിബിഐ ഡയറക്ടര്‍മാരുടെ വീടുകള്‍, ഫാക്ടറികള്‍, ഓഫീസ് എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തി. വൈദ്യുതോപകരണങ്ങളും ഇലക്ട്രിക് കേബിളുകളും നിര്‍മ്മിക്കുന്ന കമ്പനിയാണ് ഡയമണ്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്. 11 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ് കോടിക്കണക്കിന് രൂപയുടെ വായ്പ 2008ല്‍ കമ്പനി കരസ്ഥമാക്കിയത്.

വായ്പ നല്‍കുന്ന സമയത്ത് കമ്പനിയും അതിന്റെ ഡയറക്ടര്‍മാരും ആര്‍ബിഐയുടെ പണം തിരിച്ചടക്കാതെ നടക്കുന്നവരുടെ പട്ടികയില്‍ ഉണ്ടായിരുന്നുവെന്ന ഗുരുതരമായ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

Top