റമ്‌സാന്‍ പ്രമാണിച്ച് തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: റമ്‌സാന്‍ പ്രമാണിച്ച് തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.

ഞായറാഴ്ചയാണ് കലണ്ടര്‍പ്രകാരം റമ്‌സാന്‍. എന്നാല്‍ തിങ്കളാഴ്ച കൂടി സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുകയായിരുന്നു.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അതേദിവസം അവധിയായിരിക്കും.

തിരുവനന്തപുരത്തെ മേഖലാ പാസ്‌പോര്‍ട്ട് ഓഫീസിനും വഴുതക്കാട്, നെയ്യാറ്റിന്‍കര, കൊല്ലം എന്നിവിടങ്ങളിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ക്കും പത്തനംതിട്ടയിലെ പോസ്റ്റാഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിനും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Top