Monce joseph against Mani

കോട്ടയം: യുഡിഎഫ് മുന്നണിയില്‍ നിന്നും വിട്ട കേരള കോണ്‍ഗ്രസിന്റെ ഭാവി പരിപാടികളോട് വിയോജിപ്പ് പ്രകടിപ്പിച്ച് ജോസഫ് വിഭാഗം രംഗത്ത്.

കേരളത്തില്‍ മുന്നണി രാഷ്ട്രീയത്തിനാണു പ്രസക്തിയെന്നു മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ മുന്നണി രാഷ്ട്രീയം യാഥാര്‍ഥ്യമാണ്. ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുമെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി.

ഒരു കാരണവശാലും എന്‍ഡിഎയിലേക്കില്ല. മതന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവരെ പിന്തുണയ്ക്കും. തങ്ങള്‍ക്കു പിന്തുണ നല്‍കുന്ന ജനവിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ ബലികഴിക്കില്ല. തനിക്കു വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതു പാര്‍ട്ടിയില്‍ പറയുമെന്നും മോന്‍സ് ജോസഫ് കൂട്ടിച്ചേര്‍ത്തു.

Top