monaco-condemns-manchester-city-to-away-goal-agony

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി മൊണാക്കോ ക്വാര്‍ട്ടറില്‍ കടന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മൊണാക്കോ സിറ്റിയെ അട്ടിമറിച്ചത്. രണ്ട് പാദങ്ങളിലുമായി 6-6 ആണ് ഗോള്‍ നിലയെങ്കിലും എവേ ഗോളില്‍ മൊണോക്കോ ക്വാര്‍ട്ടറില്‍ കടക്കുകയായിരുന്നു.

എട്ടാം മിനിറ്റില്‍ എംബാപ്പെ യും 29 ആം മിനിറ്റില്‍ ഫാബിനോയും നേടിയ ഗോളിലൂടെ മൊണാക്കോ കളി തുടങ്ങിയത്. എഴുപത്തി ഏഴാം മിനിറ്റില്‍ ലിറോയ് സാനെയുടെ വകയായിരുന്നു മൂന്നാം ഗോള്‍.

ബയെര്‍ ലെവര്‍കൂസനുമായുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചെങ്കിലും ആദ്യ പാദ മത്സര വിജയത്തിന്റെ പിന്‍ബലത്തില്‍ അത്‌ലറ്റികോ മാഡ്രിഡും ക്വാര്‍ട്ടറില്‍ കടന്നു.

Top