ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഹിഗ്വെയ്‌ന്റെ ഇരട്ടഗോളില്‍ തിളങ്ങി യുവന്റസ്

പാരീസ്: ഗോണ്‍സാലോ ഹിഗ്വെയ്‌ന്റെ ഇരട്ടഗോളില്‍ യുവന്റസ് ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ മൊണാക്കോയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്തു.

മോണാക്കോയുടെ മൈതാനമായ സ്റ്റാഡ് ലൂയി ടുവില്‍ നടന്ന മത്സരത്തിന്റെ 29,59 മിനിറ്റുകളിലായിരുന്നു ഹിഗ്വെയ്ന്‍ മോണോക്കോയുടെ വലകുലുക്കിയത്.

പന്ത് കയ്യടക്കം വെക്കുന്നതിലടക്കം വ്യക്തമായ ആധിപത്യത്തോടെയാണ് യുവന്റസ് കളിച്ചത്. അതുകൊണ്ടു തന്നെ 29ാം മിനിറ്റില്‍ ഡാനി ആല്‍വെസ് നല്‍കിയ ബാക്ക് ഹീല്‍ പാസില്‍ നിന്ന് ഹിഗ്വെയ്ന്‍ ആദ്യ ഗോള്‍ നേടി. രണ്ടാം ഗോളിനും ആല്‍വെസ് തന്നെയാണ് വഴിയൊരുക്കിയത്. മൊണാക്കോയുടെ പ്രതിരോധനിരയെ ഭേദിച്ച് ആല്‍വെസ് നല്‍കിയ പാസ് ഹിഗ്വെയ്ന്‍ ഗോള്‍ ആക്കുകയായിരുന്നു.

ഈ മാസം പത്തിന് യുവന്റസിന്റെ തട്ടകത്തിലാണ് രണ്ടാം പാദ സെമി ഫൈനല്‍ നടക്കുന്നത്.

Top