ഈ വര്‍ഷം എനിക്ക് ഷുഐബിനെപ്പോലെ ഉറങ്ങിയാല്‍ മതിയെന്ന് സാനിയ

ഹ്‌സാന്‍ ജനിച്ചതു മുതല്‍ സാനിയയും മാലിക്കും ജീവിക്കുന്നത് മകന്റെ മാത്രം ലോകത്താണ്. മകനെക്കുറിച്ചുള്ള ചെറിയ ചെറിയ വിശേഷങ്ങള്‍ പോലും സാനിയയും മാലിക്കും വളരെ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കു വെക്കുന്നത്.

ഇത്തവണയും ഇഹ്‌സാനെക്കുറിച്ചുള്ള സുന്ദര വിശേഷങ്ങള്‍ സാനിയ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്കിനൊപ്പമുള്ള ഇഹ്‌സാന്റെ ചിത്രമാണ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.


ചിത്രത്തിനൊപ്പം ഒരു അടിപൊളി അടിക്കുറിപ്പും സാനിയ പങ്കുവെച്ചിട്ടുണ്ട്-കഴിഞ്ഞ വര്‍ഷം തനിക്ക് ലഭിച്ച ഏറ്റവും പ്രിയപ്പെട്ട സമ്മാനമാണ് ഇഹ്‌സാനെന്നും അതിന് ദൈവത്തോട് ഒരുപാട് നന്ദിയുണ്ടെന്നും സാനിയ കുറിപ്പില്‍ പറയുന്നു. ഈ വര്‍ഷം എനിക്ക് ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങേണ്ട, ഷുഐബ് ഉറങ്ങുന്നതു പോലെ ഉറങ്ങിയാല്‍ മതിയെന്നും സാനിയ തമാശയായി ഇന്‍സ്റ്റാ കുറിപ്പില്‍ എഴുതി.

Top