ക്യാപ്റ്റൻ സ്ഥാനം വേണ്ട: ബംഗ്ലദേശ് താരം മോമിനുൽ ഹഖ് രാജിവച്ചു

ധാക്ക : ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെട്ടതിനു പിന്നാലെ ബംഗ്ലദേശ് ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മോമിനുൽ ഹഖ് സ്ഥാനം രാജിവച്ചു. 2019 ഒക്ടോബർ മുതൽ ബംഗ്ലദേശ് ടെസ്റ്റ് ടീമിനെ നയിക്കുന്ന ഹഖിനെ രാജിക്കു പ്രേരിപ്പിച്ചത് ബാറ്റിങ്ങിലെ മോശം പ്രകടനമാണ്. ഈ വർഷം 6 മത്സരങ്ങളിൽ നിന്ന് 162 റൺസ് മാത്രമാണ് താരത്തിനു നേടാനായത്. ഓൾറൗണ്ടർ ഷാക്കിബുൽ ഹസൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി തിരിച്ചെത്താനാണു സാധ്യത.

Top