ഇംഗ്ലീഷ് വിംഗ്ലീഷിനു ശേഷം സസ്‌പെന്‍സ് ത്രില്ലറുമായി ശ്രീദേവി ; മോം ട്രെയിലര്‍

ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ബോളിവുഡ് താരം ശ്രീദേവി വീണ്ടും നായികയായെത്തുന്ന ചിത്രം മോംമിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

രവി ഉദ്യാവാര്‍ സംവിധാനം ചെയ്യുന്ന സസ്‌പെന്‍സ്‌ ത്രില്ലറായ ‘മോം’ താരത്തിന്റെ ശക്തമായ തിരിച്ചുവരവാണ്.

നവാസുദ്ദീന്‍ സിദ്ദിഖിയും അക്ഷയ് ഖന്നയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്‌ എആര്‍ റഹ്മാന്‍ ആണ്.

ജൂലൈ 14നാണ് സിനിമയുടെ റിലീസ്.

Top