അമ്മയും ഷബാന ആസ്മിയുമാണ് തന്റെ റോള്‍ മോഡലുകളെന്ന് ദിവ്യ ദത്ത

divya dutta

ബോളിവുഡിലെ തന്റെ മികച്ച പ്രകടനത്തിന് നാഷണല്‍ അവാര്‍ഡ് ലഭിച്ച നടിയാണ് ദിവ്യ ദത്ത. ഫന്നേ ഖാനാണ് ദിവ്യയുടെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. തന്റെ വിജയത്തിനു പുറകില്‍ തന്റെ അമ്മയാണെന്നാണ് ദിവ്യ പറയുന്നത്.

‘എന്റെ അമ്മ ഡോ. നളിനി ദത്തയാണ് എന്റെ റോള്‍ മോഡല്‍. എന്റെ എല്ലാമാണ്. ഷബാന ആസ്മിയും എന്റെ റോള്‍ മോഡലാണ്. വ്യക്തിപരമായ ജീവിതത്തെയും പ്രൊഫഷണല്‍ ജീവിതത്തെയും ബാലന്‍സ് ചെയ്യാനുള്ള കഴിവാണ് ഷബാന ആസ്മിയുടെ പ്രത്യേകത. ഒരു സ്ത്രീ എന്ന നിലയിലും ഷബാന മികച്ചവളാണ്. എനിക്ക് ഏത് വെല്ലുവിളി നിറഞ്ഞ റോളും നേരിടേണ്ടി വരുമ്പോള്‍ ഇവരെ ആലോചിക്കും’ ദിവ്യ പറഞ്ഞു.

ഫന്നേ ഖാന്‍ ആഗസ്റ്റ് 3ന് തിയറ്ററുകളിലെത്തുകയാണ്. അനില്‍ കപൂര്‍, ഐശ്വര്യ റായ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ഫന്നേ ഖാന്‍.

Top