Mollywood- new release

ആംഗ്രി ബേബീസിന് ശേഷം ഭാവനയും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നു.കലവൂര്‍ രവികുമാറിന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് ഈ ഒത്തുചേരല്‍.തീര്‍ത്തും വ്യത്യസ്തമായ റോളിലാണ് ഭാവനയും അനൂപും അഭിനയിക്കുന്നത്.അനൂപ് മേജര്‍ ഗൗതം കേശവ് ആയി അഭിനയിക്കുമ്പോള്‍ ഭാവന അത്തര്‍ വില്പനക്കാരിയായ ഷാഹിദയെയാണ് അവതരിപ്പിക്കുന്നത്. ബാലനടന്മാരായ സനൂപും സിദ്ധാര്‍ത്ഥും ഇതുവരെ പേരിടാത്ത ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

എം.സ്റ്റാര്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ മോഹനന്‍ ഗോപാലകൃഷന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 18ാം തീയതി കൊച്ചിയില്‍ ആരംഭിക്കും.പി.സുകുമാറാണ് കാമറ.രചന സംവിധായകന്റേതാണ്. മുപ്പതു ദിവസത്തെ ഷൂട്ടിംഗാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.ഈ ചിത്രത്തിന് ശേഷം ഇതേ ബാനറിന്റെ സൈലന്റ് റേഡിയോ കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യും.ആസിഫ് അലിയും പ്രിയാമണിയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൈലന്റ് റേഡിയോയുടെ ഷൂട്ടിംഗ് ജൂലായില്‍ തുടങ്ങും.

ഭാവനയുടെയും അനൂപ് മേനോന്റെയും ഓരോ ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ഭാവനയും ആസിഫ് അലിയും നായികാനായകന്മാരാകുന്ന അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനും മഞ്ജു വാര്യരും അനൂപും മുഖ്യകഥാപാത്രങ്ങളാകുന്ന കരിങ്കുന്നം സിക്സസും.

Top