സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്നു; ‘വരനെ ആവശ്യമുണ്ട്’ ട്രെയ്‌ലര്‍ പുറത്ത്

ദുല്‍ഖറിനെ നായകനാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്’വരനെ ആവശ്യമുണ്ട്’. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നിരിക്കുകയാണ്.

വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശോഭനയും, കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തിലെ നായികമാര്‍. മേജര്‍ രവിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

2005ല്‍ പുറത്തിറങ്ങിയ മകള്‍ക്ക് എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയും, ശോഭനയും അവസാനം ഒരുമിച്ചഭിനയിച്ചത്. ചിത്രത്തില്‍ മേജര്‍ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. ചിത്രം ഫെബ്രുവരി ഏഴിന് പ്രദര്‍ശനത്തിന് എത്തും.

Top