ജമ്മുകശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വിലക്കി; പ്രദേശം കനത്ത സുരക്ഷയില്‍

മ്മു-കശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി. പ്രദേശത്ത് അനിശ്ചിതത്വം നിലനില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സോഷ്യല്‍മീഡിയ വഴിയുള്ള ക്യാംപയിനുകളെ നേരിടാന്‍ ലക്ഷ്യമിട്ടാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയിരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ കശ്മീര്‍ താഴ്വരയിലുടനീളം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കഴിഞ്ഞയാഴ്ച 25,000 സൈനികരെ കശ്മീര്‍ താഴ്വരയില്‍ വിന്യസിപ്പിച്ചിരുന്നു. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പ്, ആര്‍ട്ടിക്കിള്‍ 35 എ കേന്ദ്ര സര്‍ക്കാര്‍ എടുത്ത് കളയുമെന്ന അഭ്യൂഹം നിലനില്‍ക്കേയായിരുന്നു കൂടുതല്‍ സൈനീകരെ വിന്യസിപ്പിച്ചിരുന്നത്.

അതിന് ഒരാഴ്ച മുമ്പും 100 കമ്പനി സൈനികരെ കേന്ദ്രം വിന്യസിപ്പിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്തി മടങ്ങിയതിനു പിന്നാലെയാണ് കേന്ദ്രം സൈനിക വിന്യാസം ആരംഭിച്ചത്.

Top