പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം; 2 യുവാക്കള്‍ അറസ്റ്റില്‍

കറുകച്ചാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ 2 യുവാക്കള്‍ അറസ്റ്റില്‍. നെടുംകുന്നം പതിക്കപ്പടി പടിഞ്ഞാറേ വെങ്ങോലിക്കല്‍ നിധിന്‍ കുമാര്‍ (19), സുഹൃത്ത് നെടുമണ്ണി തോണിപ്പാറ മടുക്കുഴിയില്‍ ഷാരോണ്‍ ജോര്‍ജ് (21)എന്നിവരാണ് അറസ്റ്റിലായത്.മീനടം സ്വദേശിനിയായ പെണ്‍കുട്ടിയുമായി നിഥിന്‍ ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഷാരോണിന്റെ വീട്ടില്‍ കൊണ്ടുവന്ന് പെണ്‍കുട്ടിയെ നിധിന്‍ പീഡിപ്പിച്ച ശേഷം നഗ്‌നചിത്രങ്ങളും വിഡിയോയും പകര്‍ത്തി. വിഡിയോ പ്രചരിപ്പിക്കുമെന്നു പറഞ്ഞു നിധിന്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നു കറുകച്ചാല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

 

 

Top