വിമാനത്തില്‍ വച്ച് ലൈംഗികാതിക്രമം; സഹയാത്രികനെതിരെ യുവതിയുടെ പരാതി

മലപ്പുറം: വിമാനത്തില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് യുവതിയുടെ പരാതി. മസ്‌കറ്റില്‍നിന്നും കരിപ്പൂരിലേക്ക് യാത്ര ചെയ്ത യുവതിയാണ് കരിപ്പൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

വിമാനത്തില്‍ അടുത്ത സീറ്റിലിരുന്ന പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. പുലര്‍ച്ചെ 4.30 നാണ് വിമാനം കരിപ്പൂരിലെത്തിയത്. വിമാനത്തില്‍ ലൈറ്റ് ഓഫാക്കിയത് മുതല്‍ തൊട്ടടുത്ത സീറ്റിലിരുന്നയാള്‍ ഉപദ്രവിക്കാന്‍ തുടങ്ങിയെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയില്‍ കരിപ്പൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

Top