മാധ്യമപ്രവര്‍ത്തക കവിത സന്നിധാനത്തേക്ക്; പൊലീസിന്റെ കനത്ത സുരക്ഷ

പമ്പ: ആന്ധ്രാ സ്വദേശിനിയും മൊബൈല്‍ മാധ്യമ പ്രവര്‍ത്തകയുമായ കവിത സന്നിധാനത്തേക്ക് യാത്ര തുടങ്ങി. സന്നിധാനത്തെത്തി തനിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് അറിയിച്ചതോടെ പൊലീസ് സുരക്ഷയൊരുക്കുകയായിരുന്നു.

കനത്ത പൊലീസ് സുരക്ഷയിലാണ് കവിത മല കയറുന്നത്. ആന്ധ്രയില്‍ നിന്നുള്ള മോജോ ടിവിയുടെ ലേഖികയാണ് കവിത.ഇന്നലെ തന്നെ യുവതി റിപ്പോര്‍ട്ടിങ്ങിനായി എത്തിയ യുവതി പൊലീസ് നിര്‍ദേശ പ്രകാരമാണ് യാത്ര ഇന്നത്തേക്ക് മാറ്റിയത്.

Top