‘മൊയ്തീന്‍ ഭായ്’; ലാല്‍ സലാം പൂര്‍ത്തിയാക്കി രജനികാന്ത്

ശ്വര്യ രജനികാന്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാല്‍ സലാം.സിനിമയില്‍ വിഷ്ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തില്‍ രജനികാന്ത് പ്രധാന വേഷത്തില്‍ എത്തുന്നുവെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ‘ലാല്‍ സലാം’. മകള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് അതിഥി വേഷത്തില്‍ ആകും എത്തുക. സിനിമയുടെ കാതലായ കഥാപാത്രമാകും ഇത്. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ ഭാഗം രജനികാന്ത് പൂര്‍ത്തിയാക്കിയെന്ന വിവരമാണ് പുറത്തുവരുന്നത്.

ലാല്‍ സലാമിന്റെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒപ്പം രജനികാന്തിനൊപ്പം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എല്ലാവരും ഉള്ള ഫോട്ടോയും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. ‘മൊയ്തീന്‍ ഭായ്’ എന്നാണ് രജനികാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നേരത്തെ ഈ കഥാപാത്രത്തിന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മുംബൈയിലെ എല്ലാവരുടെയും പ്രിയപ്പെട്ട ഭായി മൊയ്തീന്‍ ഭായി എത്തുന്നു എന്നാണ് പോസ്റ്ററിന്റെ ക്യാപ്ഷന്‍.

Top