MOIA will now be part of Ministry of External Affairs.

ന്യൂഡല്‍ഹി: പ്രവാസികാര്യ മന്ത്രാലയം ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി അത്ഭുതപ്പെടുത്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മികച്ച പ്രവര്‍ത്തനങ്ങളാണ് പ്രവാസികാര്യ മന്ത്രാലയം നടത്തി വന്നിരുന്നത്. കേന്ദ്രത്തിന്റെ നടപടിയില്‍ കേരളത്തിന് വിയോജിപ്പുണ്ട്. കേരളത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസികാര്യ മന്ത്രാലയത്തെ വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിക്കാനുള്ള ശിപാര്‍ശക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. പ്രവാസി ഇന്ത്യക്കാരുമായുള്ള സര്‍ക്കാര്‍ ഇടപെടല്‍ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് രൂപവത്കരിച്ച വകുപ്പ് 12 വര്‍ഷം പ്രവര്‍ത്തിച്ച ശേഷമാണ് വിദേശകാര്യ വകുപ്പില്‍ ലയിപ്പിച്ചത്.

Top