ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് മോഹന്‍ ബഗാന്‍

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് മോഹന്‍ ബഗാന്‍. ഹൈദരാബാദ് എഫ് സി യെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബഗാന്‍ കീഴടക്കിയത്. ലീഗിലെ ബഗാന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്.

കളിച്ച അഞ്ച് മത്സരങ്ങളും വിജയിച്ച ബഗാന്‍ പട്ടികയില്‍ മൂന്നാമതാണ്. ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച ഏകടീമും മോഹന്‍ ബഗാനാണ്. എന്നാല്‍ എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ചും തോല്‍വിയും മൂന്ന് സമനിലയുമടക്കം മൂന്ന് പോയന്റുള്ള ഹൈദരാബാദ് അവസാനസ്ഥാനത്താണ്.ആശിഷ് റായിയാണ് മോഹന്‍ ബഗാനായി വലകുലുക്കിയത്. ഇതോടെ ലീഗിലെ അഞ്ചാം തോല്‍വിയുമായി ഹൈദരാബാദ് മടങ്ങി.

രണ്ടാം പകുതിയുടെ അവസാനം വരെ ഏറെക്കുറെ സമാനമായിരുന്നു സ്ഥിതി. എന്നാല്‍ 85-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. ബ്രന്‍ഡന്‍ ഹാമിലിലൂടെ മോഹന്‍ ബഗാനാണ് മുന്നിലെത്തിയത്. മിനിറ്റുകള്‍ മാത്രം ശേഷിക്കേ സമനിലയ്ക്കായി ഹൈദരാബാദ് മുന്നേറ്റങ്ങള്‍ ശക്തമാക്കി.ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സീസണിലെ ആദ്യ ജയം തേടിയാണ് ഹൈദരാബാദ് എഫ് സി ഇറങ്ങിയത്. അപരാജിതക്കുതിപ്പ് തുടരാന്‍ ബഗാനും. കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല.

Top