തൃഷ നായികയായി എത്തുന്ന ‘മോഹിനി’ ജൂലൈ 27 ന് തിയേറ്ററുകളില്‍ എത്തും

mohini

ചെന്നൈ: തൃഷ നായികയായി എത്തുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം മോഹിനി ജൂലൈ 27 ന് തിയേറ്ററുകളില്‍ എത്തും. മധുരൈ ഫെയിം മാഥേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ട് ഒരു വര്‍ഷത്തിലധികമായി.

തൃഷയെ കൂടാതെ ആരതി ഗണേഷ്, മധുമിത, സ്വാമിനാഥന്‍ എന്നിവരാണ് ചിത്രത്തിലഭിനയിക്കുന്നത്. മാര്‍വല്‍ വര്‍ത്ത് പ്രൊഡക്ഷന്റെ കീഴില്‍ ഒരുങ്ങുന്ന മോഹിനിക്ക് സംഗീതം നല്‍കുന്നത് വിവേക്- മെര്‍വിന്‍ എന്നിവര്‍ ചേര്‍ന്നാണ്.

ജൂലൈ 27 ന് ഇറങ്ങുന്ന വിജയ് സേതുപതി ചിത്രം ജുംഗയോടായിരിക്കും മോഹിനി മത്സരിക്കേണ്ടി വരിക.

Top