തൃഷയുടെ തമിഴ് ഹൊറര്‍ ചിത്രം ‘മോഹിനി’ ജൂണില്‍ തിയേറ്ററുകളിലേക്ക്

തെന്നിന്ത്യന്‍ താര സുന്ദരി തൃഷയുടെ ഹൊറര്‍ ചിത്രം മോഹിനി ജൂണില്‍ തിയേറ്ററുകളില്‍. തമിഴ് ഫിലിം പ്രൊഡ്യുസേഴ്‌സ് കൗണ്‍സിലിന്റെ പ്രദര്‍ശനാനുമതി ലഭിച്ചതിനെ തുടര്‍ന്ന് ജൂണ്‍ അവസാനത്തോടെ സിനിമ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും നിര്‍മാതക്കളില്‍ നിന്നും ഒരു ഔദ്യോഗിക സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്.

അടുത്തിടെയാണ് ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. മഥേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആരതി ഗണേഷ്, മധുമിത, സ്വാമിനാഥന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മാര്‍വല്‍ വര്‍ത്ത് പ്രൊഡക്ഷന്‍സ് നിര്‍മിച്ചിരിക്കുന്ന മോഹിനിയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് വിവേക് – മെര്‍വിന്‍ എന്നിവര്‍ ചേര്‍ന്നാണ്.

Top