തൃഷയുടെ ഹൊറര്‍ ചിത്രം മോഹനിയുടെ ട്രെയിലര്‍ കാണാം

mohini

തൃഷ ഇരട്ടവേഷത്തിലെത്തുന്ന ഹൊറര്‍ ചിത്രം മോഹനിയുടെ ട്രെയിലര്‍ പുറത്തുവിട്ടു. മോഹിനി, വൈഷ്ണവി എന്നീ രണ്ടു കഥാപാത്രങ്ങളെയാണ് തൃഷ അവതരിപ്പിക്കുന്നത്. ആര്‍ മാതേഷാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. പ്രിന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം ജൂലായ് 27ന് തിയറ്ററുകളിലെത്തും.

മോഹിനിക്ക് വേണ്ടി ആറുമാസക്കാലം തൃഷ ആയോധനവിദ്യയില്‍ പരിശീലനം നേടിയിരുന്നു. സുരേഷ്, പൂര്‍ണിമാ ഭാഗ്യരാജ്, മുകേഷ് തിവാരി, ജാക്കി ഭഗ്‌നാനി, യോഗി ബാബു, ലൊല്ലുസഭാ സാമിനാഥന്‍, ഗണേഷ് വിനായകം, ശ്രീരഞ്ജിനി, രമ എന്നിവരാണ് മറ്റു താരങ്ങള്‍.

Top