mohini first look poster

mohini

രമനൈ, നായകി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തൃഷ അഭിനയിക്കുന്ന ഹൊറര്‍ ചിത്രം മോഹിനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

തൃഷ തന്നെയാണ് ട്വിറ്ററിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. രമണ മദേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദേവിയുടെ രൂപത്തിലാണ് തൃഷ ഫസ്റ്റ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എട്ടു കൈകളിലായി വ്യത്യസ്ത ആയുധങ്ങളുമായി പേടിപ്പെടുത്തുന്ന അവതാരമായാണ് തൃഷ എത്തിയിരിക്കുന്നത്. പശ്ചാത്തലത്തില്‍ ശ്മശാനവും കാണാം.

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പൂര്‍ണമായും വിദേശത്താണ് ചിത്രീകരണം. യുകെ, തായ്‌ലന്റ്, മെക്‌സികോ എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.

ഈ വര്‍ഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്

Top