Mohenjo Daro box office day 3 collections brought bad news for Hrithik Roshan

ഹൃത്വിക് റോഷന്റെ ഏറ്റവും പുതിയ ചിത്രമായ മോഹന്‍ജോദാരോയ്ക്ക് മോശം പ്രതികരണം.

അശുതോഷ് ഗോവാരിക്കര്‍ സംവിധാനം ചെയ്ത ചിത്രം ആഗസ്റ്റ് 12നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. പൂജ ഹെഗ്ഡായിരുന്നു നായിക.

ചിത്രത്തിന്റെ പോസ്റ്ററിനും ട്രെയിലറിനും പ്രേക്ഷകരില്‍ നിന്നും നല്ല അഭിപ്രായമായിരുന്നു ലഭിച്ചത്.

എന്നാല്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

കൂടാതെ സിനിമാ ലോകത്തുള്ളവരും ചിത്രത്തെ കുറിച്ച് മോശം അഭിപ്രായമാണ് പറഞ്ഞത്.

ജീവിതത്തില്‍ താന്‍ കണ്ട ഏറ്റവും മോശമായ ചിത്രമാണ് മോഹന്‍ജോദാരോ എന്നാണ് നടനും നിരൂപകനുമായ കെആര്‍കെ പറഞ്ഞത്.

ഇന്ത്യയില്‍ ഒരുക്കിയ ചരിത്ര സിനിമകളില്‍ ഏറ്റവും മോശം ചിത്രമായിരിക്കും മോഹന്‍ജോദാരോ എന്നും കെആര്‍കെ പറഞ്ഞു.

റിലീസ് ചെയ്ത് രണ്ട് ദിവസങ്ങള്‍കൊണ്ട് 9.5 കോടി രൂപ മാത്രമാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്.

മോശം നിരൂപണങ്ങള്‍ ചിത്രത്തിന്റെ മൂന്നാം ദിവസത്തെ കളക്ഷനെ ബാധിച്ചിട്ടുണ്ട്. 10 കോടിയാണ് ചിത്രം മൂന്ന് ദിവസംകൊണ്ട് ബോക്‌സ് ഓഫീസില്‍ നേടിയത്.

Top