മോഹൻരാജയ്ക്ക് ഏറെ പ്രിയപ്പെട്ട നായിക ലേഡി സൂപ്പർ സ്റ്റാർ നയൻതാര

തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഇപ്പോൾ സംവിധായകൻ മോഹൻരാജയുടെ പ്രിയപ്പെട്ട നായികയായി മാറിയിരിക്കുകയാണ്.

നയൻതാരയെ നായികയാക്കി മൂന്നാമത്തെ സിനിമയെടുക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം. ചിത്രത്തിന്റെ തിരക്കഥാ രചന ഉടൻ ആരംഭിക്കുമെന്നു പറഞ്ഞ സംവിധായകൻ മറ്റ് താരങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അറിയിച്ചു.

തമിഴിൽ സൂപ്പർ ഹിറ്റുകളൊരുക്കുന്ന സംവിധായകൻ മോഹൻരാജ നടൻ ജയം രവിയുടെ സഹോദരനാണ്.

ജയം രവി നായകനായ തനി ഒരുവനിലെ അഭിനയമാണ് നയൻതാരയെ മോഹൻരാജയുടെ പ്രിയ നായികയാക്കിയത് .

തനി ഒരുവന് ശേഷം മോഹൻരാജ സംവിധാനം ചെയ്ത ചിത്രമായ വേലൈക്കാരനിലും നയൻതാരയായിരുന്നു നായിക.

വേലൈക്കാരൻ സെപ്തംബർ 29ന് തിയറ്ററിലെത്തും. ചിത്രത്തില്‍ ശിവകാർത്തികേയൻ, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം ശക്തമായ കഥാപാത്രമാണ് നയൻതാരയ്ക്ക്.

Top