മാറി നില്‍ക്ക്; ഷെയിനിന്റെ വിഷയത്തില്‍ പ്രതികരണം അറിയിക്കാതെ മോഹന്‍ലാല്‍

ഷെയിന്‍ നിഗത്തിന്റെ വിലക്ക് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാവുകയാണ്. പല താരങ്ങളും തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്ന് പറയുകയും ഷെയിനിന് പിന്തുണ അറിയിക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ തരംഗമാവുന്ന വാര്‍ത്ത അമ്മ പ്രസിഡന്റായ മോഹന്‍ലാല്‍ ഷെയിനിന്റെ വിഷയത്തില്‍ പ്രതികരണം അറിയിക്കാത്തതാണ്. പ്രതികരണം ആരാഞ്ഞ ഒരു പ്രമുഖ മാധ്യമത്തോട് മാറി നില്‍ക്കാനാണ് മോഹന്‍ലാല്‍ പറഞ്ഞത്.

വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങള്‍ ഉപേക്ഷിക്കുന്നുവെന്നും അതിന്റെ നഷ്ട പരിഹാരമായി ഷെയിന്‍ ഏഴ് കോടി രൂപ നല്‍കണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞിരുന്നു. അതിനൊപ്പം ഷെയിന് വിലക്കേര്‍പ്പെടുത്തിയും സംഘടന തീരുമാനമെടുത്തിരുന്നു. ഈ വിഷയത്തില്‍ അമ്മ സംഘടനക്ക് ഷെയിന്‍ നിഗം പരാതി നല്‍കിയിട്ടുണ്ട്.

Top