മോഹൻലാൽ നായകനാകുന്ന ‘വെളിപാടിന്റെ പുസ്തകത്തിലെ’ പുതിയ പോസ്റ്റര്‍ പുറത്ത്

മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം.

ചിത്രത്തിൽ രണ്ട് വ്യത്യസ്ത ലുക്കിലാണ് മോഹൻലാൽ എത്തുന്നത്. പ്രൊഫ. മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

അങ്കമാലി ഡയറീസിലെ ലിച്ചിയായി ആരാധകരുടെ മനം കവര്‍ന്ന അന്നയാണ് നായിക.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ , അരുണ്‍ കുര്യന്‍, ശരത് കുമാര്‍, അനുപ് മേനോന്‍, സലീം കുമാര്‍, കലാഭവന്‍ ഷാജോന്‍, ശിവജി ഗുരുവായൂര്‍, പ്രിയങ്ക നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Top