Mohanlal’s Puli Murugan: New Poster

ആവേശമുയര്‍ത്തി പുലിമുരുകന്റെ പോസ്റ്റര്‍ എത്തി. ഇനി പുലിമുരുകന്റെയും പുലിയുടെയുംപോരാട്ടം വെള്ളിത്തിരയില്‍ തെളിയാന്‍ 77 ദിവസം മാത്രം. ജൂലായ് 7ന് ചിത്രം തിയേറ്ററിലെത്തും. വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 20നാണ് മോഹന്‍ലാലിന്റെ ലോഹം റിലീസ് ചെയ്തത്.അതിന്ശേഷം മെഗാ താരം പൂര്‍ണമായും പുലിമുരുകന്റെ കൂടെയായിരുന്നു.

അത്രയ്ക്ക് കഠിനാദ്ധ്വാനംവേണ്ട ചിത്രമാണത്. 114 ദിവസമാണ് ലാല്‍ പുലിമുരുകനായി മാറ്റിവച്ചത്.ഇത്രയും ദിവസം ഒരു ചിത്രത്തിനുവേണ്ടി മാറി നില്‍ക്കുകയെന്നത് ഒരു മലയാള താരത്തെ സംബന്ധിച്ച് റിസ്‌ക്കാണ് . എന്നാല്‍ ആ റിസ്‌ക്കെടുക്കാന്‍മോഹന്‍ലാല്‍ തയ്യാറായി.

എങ്കിലേ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിയൂയെന്ന് ലാലിന് അറിയാമായിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണിത്. നാല്പതുകോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.

ആകെ ചിത്രീകരിച്ചത് 150 ദിവസമാണ്. കേരളത്തിലെയും വിയറ്റ്നാമിലെയും കാടുകളിലായിരുന്നു ഷൂട്ടിംഗ്. ഷൂട്ടിംഗിനിടെ പലപ്പോഴും ആന ശല്യമുണ്ടായി. തുടര്‍ന്ന് ഷൂട്ടിംഗ് നിറുത്തിവയ്ക്കേണ്ടി വന്നിട്ടുണ്ട്.

വൈകുന്നേരം നാലുമണിക്ക് തന്നെ കാട്ടില്‍ ഇരുട്ട് വീഴുന്നതിനാല്‍ അണിയറപ്രവര്‍ത്തകര്‍ക്ക് ഏറെ പ്രശ്നങ്ങള്‍ അഭിമുഖികരിക്കേണ്ടി വന്നു.ഈ കടമ്പകളൊക്കെ മറികടന്നാണ് പുലിമുരുകന്‍ കാമറയില്‍ പകര്‍ത്തിയത്.

ഇപ്പോള്‍പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കിന്റെ തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇത്തരത്തിലൊരു ആക്ഷന്‍ ചിത്രംമോഹന്‍ലാല്‍ അടുത്ത കാലത്തൊന്നും ചെയ്തിട്ടില്ല. അതു കൊണ്ട് തന്നെ ആരാധകര്‍ ആവേശത്തോടെയാണ് പുലിമുരുകനെ സ്വീകരിക്കാന്‍ കാത്തിരിക്കുന്നത്.

മോഹന്‍ലാല്‍ കഴിഞ്ഞദിവസംവരെ ജനതാ ഗാരേജ് എന്ന തെലുങ്ക് ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു. കൂടെ ഉണ്ണി മുകുന്ദനും റഹ്മാനുമൊക്കെയുണ്ടായിരുന്നു. ഇന്നലെ ചൈനയിലേക്ക് പോയ മോഹന്‍ലാല്‍ ഇനി മേയ് രണ്ടിനേ തിരിച്ചെത്തുകയുള്ളൂ.

മേയ് അഞ്ചിന് ലാല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒപ്പം എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളില്‍ജോയിന്‍ ചെയ്യും.കൊച്ചിയാണ് ലൊക്കേഷന്‍. വിമലാരാമനാണ് നായിക.

ആദ്യ ഷെഡ്യൂളും കൊച്ചിയില്‍ വച്ചായിരുന്നു.അന്ന് 30 ദിവസത്തെ ഷൂട്ടിംഗാണ് ഉണ്ടായിരുന്നത്. രണ്ടാം ഷെഡ്യൂളില്‍ 40ദിവസമാണ് ഷൂട്ടിംഗ്. അതിന്ശേഷം ഒപ്പം ഊട്ടിയിലേക്ക് ഷിഫ്ട് ചെയ്യും. ചിത്രത്തില്‍ അന്ധനായാണ് ലാല്‍ എത്തുന്നത്.

Top